ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ ചിങ്ങോലി കിഴക്ക് 2585ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ നിർധനരായവർക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ചേപ്പാട് യൂണിയൻ സെക്രട്ടറി എൻ.അശോകൻ നിർവഹിച്ചു. മേഖലാ കൺവീനർ പി.എൻ അനിൽകുമാർ, ശാഖാ പ്രസിഡന്റ് ടി.കാർത്തികേയൻ, സെക്രട്ടറി എൻ.രവീന്ദ്രൻ, വൈസ് പ്രസിഡന്റ് ജയപ്രകാശ്, മാനേജിങ് കമ്മിറ്റി അംഗം ജി.സുഭഗൻ എന്നിവർ പങ്കെടുത്തു.