photo

ചേർത്തല:മദ്യശാലകൾ അടച്ച സാഹചര്യത്തിൽ ചേർത്തലയിൽ തുടർച്ചയായി മൂന്നാം ദിവസവും പൊലീസും എക്‌സൈസും വ്യാജമദ്യവേട്ട സജീവമാക്കി.പൊലീസ് ഒന്നും എക്സൈസ് രണ്ടു കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.

അർത്തങ്കലിൽ വീട്ടിലെ കക്കൂസിനു സമീപം വ്യാജമദ്യ നിർമ്മാണത്തിനിടെ പൊലീസ്‌ നാലുപേരെ കോടയും നിർമ്മാണ സാമഗ്രികളുമായി പിടികൂടി.ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ നടത്തിയ പരിശോധനയിലാണ് 10ലി​റ്റർ കോടയുമായി ചേർത്തല തെക്ക് പഞ്ചായത്ത് നാലാംവാർഡ് പള്ളിപറമ്പിൽ ഷെറിൻ(22),മണിയാംപൊഴിയിൽ ബ്രോഡിൻ(37),രണ്ടാം വാർഡിൽ കല്ലുപുരക്കൽ ഫ്രാൻസിസ്(36),പള്ളിപറമ്പിൽ ജോൺപോൾ(31) എന്നിവരെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
ചേർത്തല എക്‌സൈസ് സംഘം ചിന്നമ്മക്കവല, മുട്ടത്തിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും 340 ലി​റ്റർ കോടയും 500 മില്ലി ലിറ്റർ വാ​റ്റുചാരായവും, വാ​റ്റുപകരണങ്ങളും പിടികൂടി.മുട്ടത്തിപ്പറമ്പ് ശ്രീകണ്ഠ മംഗലം മുറിയിൽ സിദ്ധാർത്ഥനെ(54) പിടികൂടി. ഇയാളെ റിമാൻഡു ചെയ്തു.ചേർത്തല തെക്ക് പഞ്ചായത്ത് 18-ാം വാർഡിൽ വനസ്വർഗത്ത് ഷിബുമോന്റെ(38) വീട്ടിൽ നിന്ന് 40 ലിറ്റർ കോട പിടികൂടി കേസെടുത്തു.ചേർത്തല എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്​റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡുകളിൽ പ്രിവന്റീവ് ഓഫീസർമാരായ സി.എൻ.ജയൻ,പി.ദിലീപ്, പ്രിവന്റീവ് ഓഫീസർ (ഗേഡ്) മാരായ ഷിബു.പി.ബഞ്ചമിൻ,ടി.ആർ.സാനു,സി.ഇ.ഒ മാരായ ഡി.മായാജി,സി.സാലിച്ചൻ, സി.എൻ.ബിജുലാൽ,ഡ്രൈവർ സന്തോഷ് എന്നിവർ എന്നിവർ പങ്കെടുത്തു.