
ചേർത്തല:പത്രം ഏജന്റുമാർക്കും പത്രവിതരണക്കാർക്കും സന്നദ്ധ സംഘടനയുടെ സഹായം.കഞ്ഞിക്കുഴി കെ.കെ.കുമാരൻ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സെസൈറ്റിയാണ് കഞ്ഞിക്കുഴി,മുഹമ്മ,മാരാരിക്കുളം പ്രദേശത്തെ പത്രവിതരണക്കാർക്ക് മാസ്‌കും,ഗ്ലൗസും,സാനിറ്ററൈസറും വിതരണം ചെയ്തത്. പത്രക്കെട്ടുകൾ ഇടുന്ന ഇടങ്ങളിൽ എത്തിയാണ് സന്നദ്ധ പ്രവർത്തകർ ഏജന്റുമാർക്കും വിതരണക്കാർക്കും സഹായം കൈമാറിയത്. കെ.കെ.കുമാരൻ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സെസൈറ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ,ഖജാൻജി എം.സന്തോഷ് കുമാർ,വോളണ്ടിയർമാരായ ഫെബിൻദാസ് ,കുഞ്ഞുമോൻ എന്നിവർ നേതൃത്വം നൽകി.