മാരാരിക്കുളം:വളവനാട്ലക്ഷ്മിനാരായണക്ഷേത്രത്തിൽ 4ന് നടക്കുന്ന ആയില്യം പൂജയിൽ ഭക്തർ എത്തേണ്ടതില്ലെന്ന് ക്ഷേത്രം കാര്യദർശി പ്രകാശ് സ്വാമി അറിയിച്ചു. പണം അടച്ചിട്ടുള്ളവരുടെ വഴിപാടുകൾ നടത്തുമെന്നും പണം അടക്കാത്തവർ ഫോണിൽ വിളിച്ച് പറയണമെന്നും അറിയിച്ചു. ഭാഗവത സപ്താഹയജ്ഞം പ്രതിഷ്ഠാവാർഷിത്തോടനുബന്ധിച്ച് ജൂൺ 29 മുതൽ ജൂലൈ 6 വരെ നടക്കും.