നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നതിൽ ആശ്വാസം

ആലപ്പുഴ: കൊവിഡ്19 രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇനിയും നിരീക്ഷണത്തിലുള്ളത് 7108പേർ. കഴിഞ്ഞ ദിവസത്തേക്കാൾ 941പേരുടെ കുറവാണ് നിരീക്ഷണ പട്ടികയിൽ ഇന്നലെയുണ്ടായത് . 10പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉള്ളത്. ആറു പേർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും നാലുപേർ ഹരിപ്പാട് ആശുപത്രിയിലുമാണ്. 529പേർക്കാണ് ഇന്നലെ ഹോം ക്വാറന്റൈൻ നിർദ്ദേശിച്ചത്. ഇതോടെ ഹോം ക്വാറന്റൈനിലുള്ളവരുടെ ആകെ എണ്ണം 7098 ആയി. ഇന്നലെ പരിശോധനയ്ക്കായി 17 സാമ്പിളുകൾ അയച്ചു. ഫലം അറിഞ്ഞ 16സാമ്പിളുകളും നെഗറ്റീവ് ആണ്.