ആലപ്പുഴ:വനിത ജൻധൻ അക്കൗണ്ടുകളിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 500 രൂപ ധനസഹായം വിതരണം ചെയ്യുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളായതായി സംസ്ഥാന തല ബാങ്കേഴ്സ് സമിതി കൺവീനർ അറിയിച്ചു. ധനസഹായം നിശ്ചിത ദിവസങ്ങളിൽ ഘട്ടംഘട്ടമായി സർക്കാർ വിതരണം ചെയ്യും. തിരക്ക് നിയന്ത്റിക്കുന്നതിന്റെയും സാമൂഹ്യഅകലം പാലിക്കുന്നതിന്റെയും പ്രാധാന്യം മുന്നിൽ കണ്ടുകൊണ്ടാണ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്. ഗുണഭോക്താക്കൾ താഴെ പറയുന്ന ദിവസങ്ങളിൽ മാത്രം ബാങ്ക് ശാഖ സന്ദർശിച്ചു പണം പിൻവലിക്കണം.

ഈ തുക ഉടൻ പിൻവലിച്ചില്ലെങ്കിലും അക്കൌണ്ടുകളിൽ തന്നെ സുരക്ഷിതമായിരിക്കുംഉപഭോക്താക്കൾ ബാങ്കുകൾ സന്ദർശിക്കുമ്പോൾ എല്ലാവിധ സുരക്ഷാ മുൻകരുതലുകളും എടുക്കേണ്ടതാണെന്ന് ലീഡ് ബാങ്ക് മാനേജർ അറിയിച്ചു.

 0,1 അക്കങ്ങളിൽ അവസാനിക്കുന്ന ജൻധൻ അക്കൗണ്ട് ഉള്ളവർ ഇന്ന്

 2,3 അക്കങ്ങളിൽ അവസാനിക്കുന്നവർ നാളെ ,
4,5 അക്കങ്ങളിൽ അവസാനിക്കുന്നവർ ഏപ്രിൽ 7ന്

 6,7 അക്കങ്ങളിൽ അവസാനിക്കുന്നവർ 8ന്

8,9 അക്കങ്ങളിൽ അവസാനിക്കുന്നവർ 9ന്