ആലപ്പുഴ: എല്ലാവരും വീട്ടിലായതോടെ നേരംപോക്കിനായി പുതിയ ചലഞ്ചുകൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. സെലിബ്രിറ്റികൾക്കിടയിൽ മാത്രം തരംഗമായിരുന്ന ചലഞ്ച് ഇതോടെ സാധാരണക്കാർക്കിട
യിലും ക്ലിക്കായി. സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെയും പൊതുവായും ചലഞ്ചുകളുണ്ട്. സാരി, സെറ്റ് സാരി, മുണ്ട് തുടങ്ങിയ വേഷവിധാനങ്ങളിലെ ഫോട്ടോകൾ അപ് ലോഡ് ചെയ്യുക എന്ന ചലഞ്ചാണിപ്പോൾ എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യമായി തല മൊട്ട അടിക്കൽ, വീടിനുള്ളിൽ നിന്ന് കുടുംബ സെൽഫി, പാചക പരീക്ഷണങ്ങൾ എന്നിങ്ങനെ ചലഞ്ചിന്റെ ലിസ്റ്റ് നീളുന്നു. ഒന്നും ചെയ്യാനില്ലാതെ ഇരിക്കുന്നതിന്റെ ബോറടിമാറ്റാൻ ഇത്തരം ആശയങ്ങൾ ഗുണകരമാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. സാമൂഹിക അകലം പാലിക്കുമ്പോൾ തന്നെ വേണ്ടപ്പെട്ടവരുമായി അടുത്ത് നിൽക്കാൻ ഇത്തരം കളികൾ സഹായിക്കുന്നു. ചലഞ്ചുകൾക്ക് പുറമേ ചിന്താശക്തി ഉണർത്തുന്ന വിവിധ മത്സരങ്ങളും വാട്സ് ആപ്പ് , ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ മുന്നേറുകയാണ്.