arrest

ആലപ്പുഴ: വീട്ടിൽ ചാരായം വാറ്റുന്നതിനിടെ യുവാവിനെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പാതിരപ്പള്ളി ചെട്ടികാട് വാലയിൽ വീട്ടിൽ ജോസഫ് പ്രകാശൻ (35) എന്ന ജോണിയാണ് പിടിയിലായത്. ഇയാളിൽ നിന്ന് ഒരു ലിറ്റർ ചാരായം കണ്ടെടുത്തു. തീരദേശ മേഖലയിൽ വിൽപ്പന നടത്തുന്നതിനായാണ് ഇയാൾ ചാരായം വാറ്റിയതെന്ന് പൊലീസ് പറഞ്ഞു. നോർത്ത് പൊലീസിന്റെ ഓപ്പറേഷൻ ബൂട്ട് ലെഗിംഗിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എസ്.ഐ ഭുവനേന്ദ്ര ബാബു, പ്രൊബേഷൻ എസ്.ഐ അരുൺ, സി.പി.ഒമാരായ വിനോദ്, വിഷ്ണു എൻ.എസ്, വികാസ് ആന്റണി, വിനു സി.എ, സുജിത് എന്നിവർ പങ്കെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.