പൂച്ചാക്കൽ : എസ്.എൻ.ഡി.പി.യോഗം 3327-ാം നമ്പർ തൈക്കാട്ടുശേരി ശാഖയിലെ കോവിഡ് 19 പ്രതിരോധ സഹായ നിധിയിലേക്ക് ധനസഹായം ചെയ്ത് ഗുരുകുലം ഗുരുദേവ ആദ്ധ്യാത്മിക പഠനകേന്ദ്രത്തിലെ കുട്ടികൾ മാതൃകയായി. ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ നിന്നും ലഭിച്ച ദക്ഷിണയും സംഭാവനകളും സ്വരൂപിച്ച പണമാണ് സഹായ നിധിയിലേക്ക് നൽകിയത്.ശാഖയിലെ മുപ്പതോളം കുടുംബങ്ങൾക്ക് നിത്യോപയോക സാധനങ്ങളുടെ കിറ്റ് നൽകി.ശാഖ പ്രസിഡന്റ് ബാബു മരോട്ടിക്കൽ, വൈസ് പ്രസിഡൻറ് സരസൻ, സെക്രട്ടറി സിദ്ധാർത്ഥൻ, വനിത സംഘം പ്രസിഡൻറ് ബേബി ബാബു, കുമാരി സംഘം പ്രസിഡന്റ് വന്ദന എന്നിവർ നേതൃത്വം നൽകി.