ആലപ്പുഴ: കൊവിഡ് 19 പ്രതിരോധിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച എല്ലാ പ്രതിരോധ പ്രവർത്തനങ്ങൾക്കും മത്സ്യതൊഴിലാളി സംഘടനകളുടെ ഐക്യ പ്രസ്ഥാനമായ കേരള ഫിഷറീസ് ഫെഡറേഷന്റെ പിന്തുണ അറിയിച്ച് ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ചു. പെൻഷൻ കുടിശിക നൽകുക, പ്രത്യേക പാക്കേജ് നടപ്പാക്കുക തുടങ്ങി തീരമേഖലയിലെ ജനങ്ങളുടെ വിവിധ ആവശ്യങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാക്കുവാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ദിനകരൻ ആവശ്യപ്പെട്ടു.