ചാരുംമൂട്: സിദ്ധനർ സർവീസ് സൊസൈറ്റിയുടെ 216-ാം നമ്പർ പാറ്റൂർ ശാഖ കൊറോണ പ്രതിരോധത്തിനു നാട്ടുകാർക്ക് ഉപയോഗിക്കുവാൻ മുന്നൂറ് മാസ്ക് നിർമ്മിച്ച് പഞ്ചായത്തിനു കൈമാറി. പാറ്റൂർ ശാഖയുടെ യുവശ്രീ തയ്യൽ യൂണിറ്റിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ആർ. മധു നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അശോകൻ നായർക്ക് മാക്സ് കൈമാറി. കരയോഗം സെക്രട്ടറി ടി.എ.ശശി, യുവശ്രീ തയ്യൽ യൂണിറ്റ് പ്രസിഡന്റ് ശ്രീലത, സെക്രട്ടറി മായ എന്നിവർ പങ്കെടുത്തു.