പ്രതിരോധ പ്രവർത്തനങ്ങൾക്ക് 25 ലക്ഷം
ആലപ്പുഴ: കൊവിഡ് 19 പ്രവർത്തനങ്ങളുടെ ഭാഗമായി ജനറൽ ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യമൊരുക്കാൻ അടിയന്തര നഗരസഭ സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപ വകയിരുത്തും. കദുരന്ത നിവാരണത്തിനായി 500 അംഗങ്ങളുള്ള പ്രത്യേക സേന രൂപീകരിച്ച് വിദഗ്ദ്ധ പരിശീലനം നൽകും.
നഗരസഭ നടത്തിയ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു. യോഗത്തിൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ സി.ജ്യോതിമോൾ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ, ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.എ.റസാഖ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മോളി ജേക്കബ്ബ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജി.മനോജ് കുമാർ, മുനിസിപ്പൽ സെക്രട്ടറി ജെ.മുഹമ്മദ് ഷാഫി എന്നിവർ പങ്കെടുത്തു.
മറ്റ് തീരുമാനങ്ങൾ
പേഴ്‌സണൽ പ്രൊട്ടക്ഷൻ എക്വിപ്പ്‌മെന്റ്‌സ് നൽകും.
അണു നശീകരണത്തിനായി യന്ത്ര സംവിധാനുമുള്ള പ്രഷർ പമ്പുകൾ വാങ്ങും.
അണുനാശിനികളും അനുബന്ധ സാധനങ്ങളും സജ്ജമാക്കും
ജനറൽ ആശുപത്രിയിൽ ആവശ്യത്തിന് മരുന്ന് എത്തിക്കാൻ തുക വകയിരുത്തും.