കുട്ടനാട് : കള്ള് ചെത്തും വില്പനയും നിരോധിച്ച സാഹചര്യത്തിൽ ചെത്ത് തൊഴിലാളികളും കുടുംബവും പട്ടിണിയിലാണെന്ന് ദേശീയ കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ ജില്ല കമ്മിറ്റി . തൊഴിലാളികളുടെ അക്കൗണ്ടിൽ നിന്നും 1000 രൂപ എടുക്കാതെ ബോ‌ർഡിൽനിന്നും സാമ്പത്തിക സഹായം നൽകി ഇവരെ പട്ടിണിയിൽ നിന്നും രക്ഷപ്പെടുത്തണമെന്ന് ജില്ലാ പ്രസിഡന്റ് പി. വല്ലഭനും ജനറൽ സെക്രട്ടറി കെ.കെ. അരവിന്ദാക്ഷനും ആവശ്യപ്പെട്ടു.