ആലപ്പുഴ: ലോക്ക്ഡൗൺ മൂലം ദുരിതത്തിലായ മത്സ്യമേഖലയിലെ തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് എം.ലിജു മുഖ്യമന്ത്രിക്ക് കത്ത് നൽകി. മുഴുവൻ മത്സ്യത്തൊഴിലാളി കുടുംബത്തിനും മൂന്നുമാസത്തേക്ക് 10000 രൂപ ധനസഹായം നൽകുക, നിരോധനാജ്ഞ പ്രഖ്യാപിച്ചതു മൂലം ഇൻഷുറൻസ് തുക അടക്കാൻ കഴിയാതിരുന്ന മത്സ്യത്തൊഴിലാളികളുടെ പ്രീമിയം സർക്കാർ അടയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും ലിജു

ഉന്നയിച്ചു.