പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്തിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുപ്പതിനായിരം പേർക്ക് ഹോമിയോ മരുന്ന് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഡോ.പ്രദീപ് കൂടക്കൽ സി.ഡി.എസ് ചെയർപേഴ്സൺ അപർണ്ണ അനിൽകുമാറിന് മരുന്ന് കിറ്റ് കൈമാറി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷീബ സത്യൻ ,പഞ്ചായത്ത് അംഗങ്ങളായ പി.കെ.സുശീലൻ, ഷീല കാർത്തികേയൻ, സിന്ധു ബീവി, രാഗിണിരമണൻ, പഞ്ചായത്ത് സെക്രട്ടറി പി.എം.ഉഷ എന്നിവർ സംസാരിച്ചു.