മാവേലിക്കര: ഫാർമസിസ്റ്റുമാരുടെ നിലവിലുള്ള പി.എസ്.സി റാങ്ക് ലിസ്​റ്റിന്റെ കാലാവധി നീട്ടാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി കേരള പ്രൈവ​റ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ ജില്ലാ കമ്മ​റ്റി അറിയിച്ചു. യോഗത്തിൽ ജില്ല പ്രസിഡന്റ് എസ്.അബ്ദുൾ സലിം അദ്ധ്യക്ഷനായി. ഫാർമസി കൗൺസിൽ അംഗം നിമ്മി അന്ന പോൾ, ജില്ലാ സെക്രട്ടറി എ.അജിത്കുമാർ, സി.ജയകുമാർ, ഗീതു.കെ ശങ്കർ, ദീപാ ശ്രീകുമാർ, എ.മുരുകദാസ്, വി.കെ പ്രബാഷ്, അമ്പിളി പി.ജെ, സുരേഷ്‌കുമാർ ബി.എൽ, വി.എസ്.സവിത, ഷീബ.എസ്, രുഗ്മ വിജയൻ, കെ.ബി.സത്യപാലൽ എന്നിവർ സംസാരിച്ചു.