a


മാവേലിക്കര: ചെന്നിത്തല തൃപ്പെരുന്തുറ സർവീസ് സഹകരണ ബാങ്ക് കൊവിഡ് 19നെ പ്രതിരോധിക്കുവാനുള്ള മാസ്‌ക് നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. സഹകരണ ബാങ്ക് അംഗങ്ങൾക്കും ഇടപാടുകാർക്കും ബാങ്കിന്റെ പ്രവർത്തന മേഖലയായ ചെന്നിത്തലയിലെ എല്ലാ ജനവിഭാഗത്തിനും വിതരണം ചെയ്യുന്നതിനായാണ് മാസ്‌ക് നിർമ്മാണ യൂണിറ്റ് ഹെഡ് ഓഫീസിൽ ആരംഭിച്ചിരിക്കുന്നത്. ആദ്യ ഘട്ടമായി പതിനായിരത്തോളം മൂന്നു ലെയർ മാസ്‌കുകളാണ് ബാങ്ക് നിർമ്മിച്ച് സൗജന്യമായി വിതരണം ചെയ്യുവാൻ ഉദ്ദേശിക്കുന്നത്. മാസ്‌ക് നിർമ്മാണ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള നിർവഹിച്ചു. സെക്രട്ടറി കെ.എസ്.ഉണ്ണികൃഷ്ണൻ, സിന്ധു കെ.നായർ, ദീപു.ജി എന്നിവർ സംസാരിച്ചു.