ഹരിപ്പാട് : എസ്. എൻ. ഡി. പി യോഗത്തിന്റെ നിർദേശാനുസരണം ചേപ്പാട് യൂണിയൻ നടത്തി വരുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കൊറോണയെത്തുടർന്ന് അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് പത്തിയൂർ മേഖലയിലെ 336 നമ്പർ ശാഖ അവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. ചേപ്പാട് യൂണിയൻ കൗൺസിലർ ബിജു പത്തിയൂർ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ഭാർഗവൻ മേട്ടുതറ, സെക്രട്ടറി വിനോദ് ചാക്കിരേത്ത്, മനേജിംഗ് കമ്മിറ്റി അംഗങ്ങളായ രാജൻ, സത്യൻ, കാർത്തികേയൻ എന്നിവർ പങ്കെടുത്തു