photo

ചേർത്തല:55 മിനി​റ്റുകൊണ്ട് 247കുട്ടികൾക്ക് എക്സ്പ്രസ് അഡ്മിഷൻ നടത്തിയ ചേർത്തല ഗവ ടൗൺ എൽ പി സ്‌കൂൾ വീണ്ടും ബെസ്ററ് ഒഫ് ഇന്ത്യ റെക്കാഡ്‌സിൽ ഇടം നേടി ദേശീയ റെക്കാഡ് സ്ഥാപിച്ചു.എൽ.പി സ്‌കൂൾ അഡ്മിഷനുമായി ബന്ധപെട്ട് 2019 മെയ് 3ന് 55 മിനിട്ടിനുള്ളിൽ 247 കുട്ടികൾക്ക് അഡ്മിഷൻ നൽകിയാണ് റെക്കാഡിലേക്ക് നീങ്ങിയത്.

തികച്ചും വ്യത്യസ്തമായൊരു അഡ്മിഷൻ മെഗാ മേളയിലൂടെ മ​റ്റു സ്‌കൂളുകൾക്ക് പൊതുവിദ്യാഭ്യാസത്തിന്റെ ജനകീയ അഡ്മിഷൻ മാതൃക പരിചയപ്പെടുത്തിയത് ടൗൺ സ്‌കൂളാണ്. ഈ ആശയത്തിന്റെ ശില്പിയും സ്‌കൂൾ സ്​റ്റാഫ് സെക്രട്ടറി യുമായ ബി.എൻ.മധുവിനെ കുറിച്ച് റെക്കാഡിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.അഡ്മിഷൻ സമയത്തെ ചേർത്തല മുനിസിപ്പൽ ചെയർമാൻ പി.ഉണ്ണിക്കൃഷ്ണന്റെയും ആദ്യ അഡ്മിഷൻ എടുത്ത ഇതൾ ആശ സിംഗിന്റെയും പേരുകൾ റെക്കാഡിൽ പരാമർശിച്ചിട്ടുണ്ട്.ധനമന്ത്റി തോമസ് ഐസക്,ഭക്ഷ്യ മന്ത്റി പി. തലോത്തമൻ,അഡ്വ. എ. എം.ആരിഫ് എം.പിഉൾപ്പടെ നിരവധി പ്രമുഖർ സ്‌കൂൾ സന്ദർശിച്ചു അഭിനന്ദനം അറിയിച്ചിരുന്നു. ടൗൺ സ്‌കൂളിലെ എല്ലാ അദ്ധ്യാപകരുടെയും പി.ടി.എയുടെയും പരിശ്രമഫലമാണ് അഡ്മിഷൻ ഉയരാൻ കാരണമെന്ന് സ്​റ്റാഫ് സെക്രട്ടറി ബി.എൻ.മധു പറഞ്ഞു.