കുട്ടനാട്: കർഷക പെൻഷൻകുടിശിക അടിയന്തരമായിവിതരണംചെയ്യണമെന്ന്കർഷകകോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.പെൻഷൻ മുടങ്ങിയിട്ട് ഏഴുമാസമായതോടെ ജില്ലയിലെ നൂറ് കണക്കിന് കർഷകർ പ്രതിസന്ധിയിലാണ്. കുടിശ്ശികയുൾപ്പെടെയുള്ള മുഴുവൻ പെൻഷൻ തുകയും കർഷകരുടെ ബാങ്ക് അക്കൗണ്ടുകൾവഴി വിതരണംചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് ജില്ലാ കമ്മറ്റി സെക്രട്ടറി ബിജു വലിയവീടൻ ആവശ്യപ്പെട്ടു.