മാവേലിക്കര: കേരള വ്യാപാരി വ്യവസായി ഏകോപന സമതി മാവേലിക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ സർക്കാർ ഓഫീസുകൾ, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും പൊതു ജനങ്ങൾ, കച്ചവട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർക്കും മാസ്‌ക് വിതരണം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി അജിത് കണ്ടിയൂർ, വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ, വർഗീസ് മാത്യു എന്നിവർ നേതൃത്വം നൽകി.