മാവേലിക്കര: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാവേലിക്കര നഗരത്തിലെ ലോഡ്ജിൽ പ്രവർത്തിക്കുന്ന കൊവിഡ് കെയർ സെന്ററിലേക്ക് ജില്ലാ പഞ്ചായത്ത് അവശ്യസാധനങ്ങളുടെ കിറ്റ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥൻ വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ അഡ്വ.കെ.ടി​.മാത്യു, ജില്ലാ പഞ്ചായത്തംഗം ജേക്കബ് ഉമ്മൻ എന്നിവർ നേതൃത്വം നൽകി. ജില്ലാ അസിസ്റ്റന്റ് ലെപ്രസി ഓഫീസർ വി.സി.വിജയകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ വിനോദ്കുമാർ എന്നിവർ കിറ്റുകൾ ഏറ്റുവാങ്ങി. ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലും കിറ്റുകൾ വിതരണം ചെയ്തതായി ജില്ലാ പഞ്ചായത്ത് അധികൃതർ അറിയിച്ചു.