പൂച്ചാക്കൽ: തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്കുള്ള വിഭവ സമാഹരണത്തിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് കെ ആർ പുഷ്കരൻ നിർവഹിച്ചു. എം.ഡി യു.പി സ്കൂൾ മാനേജർ കെ ആർ അപ്പുക്കുട്ടൻ നായർ ആദ്യമായി വിഭവ സമർപ്പണം നടത്തി. മണിയാതൃക്കൽ എം.ഡി.യു.പി സ്കൂൾ കേന്ദ്രീകരിച്ചാണ് സമൂഹ അടുക്കള പ്രവർത്തിക്കുന്നത്. വിഭവങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ 8547922476, 9496829233 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.