ആലപ്പുഴ: മുഖ്യമന്ത്രിയുടെ നിർദ്ദേശം ഏറ്റെടുത്ത് മറ്റ് ജില്ലകളിൽ നിന്നും ജീവൻ രക്ഷാമരുന്നുകൾ യഥാസ്ഥലത്ത് എത്തിച്ച് ഫയർഫോഴ്സ് മാതൃകയായി.
ഇന്നലെ ആലപ്പുഴയിൽ നിന്നും എറണാകുളത്ത് നിന്നും കണിച്ചുകുളങ്ങര, ചെങ്ങന്നൂർ, കൊല്ലം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലേക്ക് മരുന്നുകൾ മിന്നൽ വേഗത്തിൽ എത്തിച്ചു.