ചേർത്തല :കൊവിഡ് 19ന്റെ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും മാദ്ധ്യമ പ്രവർത്തകർക്കും എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ.യൂണിയൻ എൻ 95 മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു. ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ പൊഴിക്കൽ,സെക്രട്ടറി കെ.കെ.മഹേശൻ,യോഗം കൗൺസിലർ പി.എസ്.എൻ.ബാബു,യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ,യൂണിയൻ കൗൺസിലർമാരായ സിബി നടേശ്,വി.ആർ.ഷൈജു,യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി അജിത്ത് മുഹമ്മ എന്നിവർ പങ്കെടുത്തു.