
ആലപ്പുഴ:കോവിഡ് 19ന്റെ അതിജീവനത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജിന് 50 കിടക്കകൾ ഫോംമാറ്റിംഗ്സ് സൗജന്യമായി നൽകി.ചെയർമാൻ കെ.ആർ.ഭഗീരഥൻ കേരള ഗവ നഴ്‌സസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എൽ.ദീപയ്ക്ക് കിടക്കകൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറി എ.എ.ബഷീർ,നഴ്‌സസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ലെവിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.