ചാരുംമൂട് : താമരക്കുളം പണയിൽ ഭാഗത്തുള്ള വ്യാജ വാറ്റ് കേന്ദ്രത്തിൽ നൂറനാട് എക്സൈസ് നടത്തിയ പരിശോധനയിൽ 200 ലിറ്റർ കോടയും 10 ലിറ്റർ ചാരായവും വാറ്റാനുപയോഗിച്ചിരുന്ന ഉപകരണങ്ങളും പിടികൂടി. താമരക്കുളം കിഴക്ക് കുറ്റിയിൽ പുത്തൻ വീട്ടിൽ പുഷ്പകുമാറിന്റെ വീട്ടിൽ നിന്നാണ് ഇവ പിടികൂടിയത്. ഇയാളെ പിടികൂടാൻ കഴിഞ്ഞില്ല. ഒരു ലിറ്റർ ചാരായത്തിന് 2000 രൂപ നിരക്കിലാണ് ഇയാൾ ആവശ്യക്കാർക്ക് നൽകിയിരുന്നതെന്ന് എക്സൈസ് പറഞ്ഞു. പുഷ്പകുമാറിനെതിരെ കേസെടുത്തു.
റെയ്ഡിന് പ്രിവന്റീവ് ഓഫീസർ അബ്ദുൾ ഷുക്കൂർ , സന്തോഷ് കുമാർ, സി.ഇ.ഒ മാരായ അശോകൻ , താജുദീൻ , രാജീവ്, വരുൺദേവ് എന്നിവർ പങ്കെടുത്തു.