ആലപ്പുഴ: പാടശേഖരങ്ങളിലെ മത്സ്യ വിളവെടുപ്പ് 30 വരെ നീട്ടിയതായി ജില്ലാ കളക്ടർ അറിയിച്ചു. വിളവെടുപ്പ് തീയതി നീട്ടിയതിനാൽ പൊതുജനങ്ങൾ പാടശേഖരങ്ങളിൽ നിന്ന് മത്സ്യം പിടിക്കുന്നത് അനുവദനീയമല്ല.ലോക്ക് ഡൗണും നിരോധനാജ്ഞയും നിലനില്ക്കുന്നതിനാൽ മത്സ്യ വിളവെടുപ്പിനായി ആളുകൾ ഒത്തുകൂടരുതെന്നും നിയന്ത്റണങ്ങൾ ലംഘിച്ച് ഒത്തു ചേരുന്നവർ നിയമ നടപടി നേരിടേണ്ടി വരുമെന്നും കളക്ടർ അറിയിച്ചു.