ആലപ്പുഴ: നിർമ്മാണ തൊഴിലാളികൾക്ക് ക്ഷേമനിധിയിലൂടെ അനുവദിച്ച ആയിരം രൂപ അപര്യാപ്തമാണെന്നും ഈ തുക പിരിഞ്ഞുപോകുമ്പോൾ തിരിച്ചുപിടിക്കാനുള്ള തീരുമാനം വലിയ അവഗണനയാണെന്നും നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി വി.ജെ.ആന്റണി പ്രസ്താവനയിൽ പറഞ്ഞു. തുക തിരികെ പിടിക്കാനുള്ള തീരുമാനം ബോർഡ് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.