ഹരിപ്പാട് : മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ ഹരിപ്പാട് ബ്ലോക്കിൽ ഏറ്റവും കൂടുതൽ കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ കൊടുത്ത വാർഡ് എന്ന ബഹുമതി തുടർച്ചയായി 4-ാം വർഷവും തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡ് സ്വന്തമാക്കി. കഴിഞ്ഞ 3 വർഷവും ജില്ലയിലും സംസ്ഥാനത്തും 1-ാം സ്ഥാനത്തായിരുന്നു ഈ വാർഡ് .

ഈ വർഷം തൃക്കുന്നപ്പുഴ പഞ്ചായത്തിൽ 100 തൊഴിൽ ദിനങ്ങൾ ലഭിച്ച 910 കുടുംബങ്ങളിൽ 174 പേരും 9-ാം വാർഡിൽ നിന്നാണ്. സുധിലാൽ തൃക്കുന്നപ്പുഴയാണ് വാർഡ് മെമ്പർ. പഞ്ചായത്തിലെ ത്ത് സെക്രട്ടറി ഉല്ലാസ് കുമാർ, അസി. സെക്രട്ടറി മണിക്കുട്ടൻ , അക്രഡിറ്റഡ് എൻജിനിയർ അഞ്ജന , ഡാറ്റാ എൻട്രി ഓപ്പറേറ്റർ വിനയശ്രീ , മേറ്റുമാരായ ബ്ലോക്ക് പഞ്ചായത്തംഗം ശ്രീകല , ശോഭന ജി. പണിക്കർ , ലിസ ,മഞ്ജു , റീത്ത , വസുമതി , മായാദേവി ,സുജാത , ജിജി , സൈരന്ധ്രി , ഷൈനി ,ഷൈല , ലേഖമോൾ,ബിന്ദു, ബിജിമോൾ , ജയമോൾ എന്നിവരുടെ കൂട്ടായ ശ്രമമാണ് 4 വർഷവും ഒന്നാമതെത്താൻ വാർഡിനെ സഹായിച്ചതെന്ന് സുധിലാൽ തൃക്കുന്നപ്പുഴ പറഞ്ഞു.