ആലപ്പുഴ:ലോക്ക് ഡൗൺ നാളുകളിൽ ജില്ലയിലെ ജനങ്ങൾക്ക് മികച്ച സേവനമെത്തിക്കുവാൻ സംസ്ഥാന സർക്കാരിന് കഴിയുന്നുണ്ടെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പ്രസ്താവിച്ചു.പരാതികൾക്കിടനൽകാതെ സൗജന്യ റേഷൻ വിതരണം തുടരുകയാണ്.
മത്സ്യ ബന്ധന നിയന്ത്റണത്തിൽ പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് ഇളവ് അനുവദിക്കുവാനുള്ള ഫിഷറീസ് മന്ത്റിയുടെ പ്രഖ്യാപനം ജില്ലയുടെ തീരദേശത്തിന് ആശ്വാസം പകരും.ലോക്ക് ഡൗൺ നാളുകളിൽ ജനങ്ങൾക്ക് മത്സ്യമെത്തിക്കുവാൻ മത്സ്യ ഫെഡ് മിൽമ മോഡൽ പദ്ധതി ആവിഷ്‌ക്കരിക്കണം.കയർ,മത്സ്യ തൊഴിലാളികൾക്ക് സാമ്പത്തിക സഹായമെത്തിക്കാൻ സർക്കാർ സഹായിക്കണമെന്ന് ആഞ്ചലോസ് ആവശ്യപ്പെട്ടു.