ഹരിപ്പാട് : നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിന്റെ പ്രവർത്തനം പൂർണ വിജയമാണെന്ന് അധികൃതർ അറിയിച്ചു.ആദ്യത്തെ രണ്ടുദിവസം ഒഴികെ 350 നും 400 നും ഇടയ്ക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ഓരോ വാർഡിലും കൗൺസിലർമാർ ചുമതലപ്പെടുത്തിയിട്ടുള്ള വോളണ്ടിയർമാരുടെ കൈകളിൽ ഒരു മണിക്ക് മുമ്പ് തന്നെ ഭക്ഷണപ്പൊതികൾ എത്തിക്കും. ഭക്ഷണം ആവശ്യമുള്ളവർ രാത്രി 8 മണിയോടെ 9562373933, 9526122122, 9847157113 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.