കറ്റാനം: ലോക്ക് ഡൗൺ കാരണം ചികിത്സ ലഭിക്കാതെ ഗർഭിണിപ്പശു ചത്തു. കട്ടച്ചിറ കൊച്ചുവീട്ടിൽ സദാശിവൻപിളളയുടെ ജഴ്സി പശുവാണ് ചത്തത്. പ്രസവിക്കാൻ ഒരാഴ്ച ബാക്കി നിൽക്കെ പശുവിന് പനി ബാധിച്ചിരുന്നു. പശുവിനെ ചികിത്സിക്കണമെന്നാവശ്യപ്പെട്ട് അഞ്ചു ദിവസം മുൻപ് കറ്റാനം മൃഗാശുപത്രി അധികൃതരെ സമീപിച്ചെങ്കിലും ലോക്ക് ഡൗൺ കാരണം വീട്ടിലെത്തി ചികിത്സിക്കുവാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ഡോക്ടറെന്ന് സദാശിവൻപിള്ള പറയുന്നു. ഈ പശുവിൽ നിന്നുള്ള വരുമാനമായിരുന്നു സദാശിവൻപിള്ളയുടെയും കുടുംബത്തിന്റെയും ഏക ആശ്രയം.