ആലപ്പുഴ: പൂങ്കാവ് കവലയിൽ പുഴുവരിച്ച മത്സ്യം വിൽപ്പന നടത്തിയതായി പരാതി. നാനൂറ് രൂപ വില നൽകി പൂങ്കാവ് സ്വദേശി വാങ്ങിയ രണ്ട് കിലോ ചൂര മീൻ വെട്ടി കഷ്ണമാക്കുന്ന നേരത്താണ് പുഴുവരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ആരോഗ്യ വകുപ്പിൽ അറിയിച്ചു. ചന്തകൾ കേന്ദ്രീകരിച്ചുള്ള മത്സ്യ വിൽപ്പനയ്ക്ക് നിരോധനമുള്ളതിനാൽ വഴിയരികിലുള്ള കച്ചവടക്കാരനോടാണ് മീൻ വാങ്ങിയത്.