ചാരുംമൂട് : കോൺഗസ് നൂറനാട് ബ്ളോക്ക് കമ്മിറ്റിയുടെയും യൂത്ത് കോൺഗ്രസ് മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഭക്ഷണപ്പൊതി വിതരണം തുടങ്ങി. കണ്ണനാകുഴിയിൽ സജ്ജമാക്കിയിട്ടുള്ള സമൂഹ അടുക്കളയിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. ബ്ളോക്ക് പ്രസിഡന്റ് ജി.വേണു , യൂത്ത് കോൺഗസ് നേതാക്കളായ റിയാസ് പത്തിശ്ശേരിൽ, മോൻസി മാമച്ചൻ ,ഷെയ്ക് ഫയസ്, മുത്തര രാജ്, തൻസീർ കണ്ണനാകുഴി, അനിൽ രൂപകല തുടങ്ങിയവർ നേതൃത്വം നൽകുന്നു.