crime

ആലപ്പുഴ : 200 ലിറ്ററോളം കോടയും വാറ്റുപകരണങ്ങളുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പഴവീട് വടക്കേവീട്ടിൽ അരവിന്ദ് (22), ചാക്ക് പറമ്പിൽ അനന്തു (22), കൈതവന പട്ടൂർ വീട്ടിൽ ജിതിൻ ലാൽ എന്നിവരാണ് പിടിയിലായത്. സൗത്ത് പൊലീസ് ആരംഭിച്ച ഓപ്പറേഷൻ ഡാ‌ർക്ക് ഡെവിളിലേക്ക് വന്ന രഹസ്യ സന്ദേശത്തെ തുടർന്നാണ് കൈതവന മാന്താനം കുറ്റിക്കാട്ടിനുള്ളിൽ നിന്ന് സൗത്ത് സി.ഐ എം.കെ.രാജേഷ്, പ്രിൻസിപ്പൽ എസ്.ഐ രതീഷ് ഗോപി, പ്രൊബേഷൻ എസ്.ഐ സുനേഖ് ജയിംസ്, എ.എസ്.ഐ മോഹൻകുമാർ, സി.പി.ഒമാരായ റോബിൻസൺ, അരുൺകുമാർ, സിദ്ദിഖ്, ദിനുലാൽ, അബീഷ് ഇബ്രാഹിം എന്നിവരടങ്ങുന്ന സംഘം പ്രതികളെ പിടികൂടിയത്.