ആലപ്പുഴ: സൗജന്യ റേഷൻ വിതരണത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ പരാതികൾ കുറവായിരുന്നു. ചില കടകളിൽ അരി തീർന്നെങ്കിലും പ്രശ്‌നം അതിവേഗത്തിൽ പരിഹരിക്കാൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് സാധിച്ചു. വോളണ്ടിയർമാരുടെ മേൽനോട്ടത്തിൽ സാമൂഹിക അകലം പാലിച്ചായിരുന്നു എല്ലാ കടകളിലും വിതരണം നടന്നത്. 6,7 അക്കങ്ങളിൽ കാർ‌‌ഡ് നമ്പർ അവസാനിക്കുന്നവർക്കാണ് ഇന്ന് റേഷൻ വാങ്ങുന്നതിന് മുൻഗണന. സൗജന്യ റേഷൻ ഈ മാസം 30 വരെ വാങ്ങാൻ അവസരമുണ്ടെന്നും ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ സപ്ലൈ ഓഫിസർ പി.മുരളീധരൻ നായർ പറഞ്ഞു.