മാവേലിക്കര :എസ്.എൻ.ഡി​.പി​ യോഗം മാവേലി​ക്കര യൂണി​യനിൽ വള്ളികുന്നം മേഖലയുടെ നേതൃത്വത്തിലുള്ള പൊതിച്ചോർ വിതരണം യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ.സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. യോഗം മുൻ ബോർഡ് മെമ്പർ ദയകുമാർ ചെന്നിത്തല, രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്ര, വിനു ധർമ്മരാജ്, ശ്രീജിത്ത്, കാർത്തികേയൻ വാളാച്ചാൽ, ഗോപി, അഭിലാഷ്, രാജീവ്, അനിൽകുമാർ ഇരമത്തൂർ എന്നി​വർ നേതൃത്വം നൽകി. ഇന്ന് താമരക്കുളം മേഖലയുടെ പൊതിച്ചോർ വിതരണത്തിന് മുൻ യൂണിയൻ സെക്രട്ടറി ബി.സത്യപാൽ, എസ്.അനിൽ രാജ്, സുമേഷ് വെട്ടിക്കോട്, മഹേഷ് ,വന്ദന സുരേഷ് എന്നി​വർ നേതൃത്വം നൽകും.