ph

കായംകുളം: ആരോഗ്യ പ്രവർത്തകർക്ക് എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയന്റെ ഭക്ഷണ പൊതി വിതരണം ആശ്വാസമാകുന്നു. സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ ,നഴ്സുമാർ മറ്റു ജീവനക്കാർ എന്നിവർക്കാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തിയ ദിവസം മുതൽ കായംകുളം യൂണിയന്റെ നിയന്ത്രണത്തിൽ ശാഖായോഗങ്ങളുടെ സഹകരണത്തോടെ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. ഇതോടൊപ്പം ശ്രീനാരായണ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വൈകുന്നേരത്തെ ഭക്ഷണവും നൽകുന്നുണ്ട്.

എല്ലാ പദ്ധതികൾക്കും യൂണിയന്റെ പിന്തുണ ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് വി. ചന്ദ്രദാസ്,സെക്രട്ടറി പി.പ്രദീപ് ലാൽ എന്നിവർ അറിയിച്ചു.