ആലപ്പുഴ :ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരോഗ്യ, തദ്ദേശ സ്വയംഭരണ, ധനകാര്യ സ്ഥാപനങ്ങളിലെ അച്ചടി ജോലികൾ അടിയന്തരമായി ചെയ്യുന്നതിന് കേരളത്തിലെ അച്ചടി സ്ഥാപനങ്ങൾ തയാറാണെന്ന് കേരള പ്രിന്റേഴ്സ് അസോസിയേഷൻ അറിയിച്ചു. സർക്കാർ ഇതിനാവശ്യമായ സുരക്ഷ ഒരുക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ഈ കാലയളവിലെ വാടകയ്ക്ക് പൂർണമായ ഇളവ് നൽകണമെന്നും അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ജെ.മോഹനൻപിള്ള, ജില്ലാ സെക്രട്ടറി നസീർ അബ്ദുൾസലാം എന്നിവർ ആവശ്യപ്പെട്ടു.