ഹരിപ്പാട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരി നഗർ റസിഡന്റ്സ് അസോസിയേഷന്റെ പരിധിയിലുള്ള മുഴുവൻ വീടുകളിലും സാനിട്ടൈസറും സോപ്പും വിതരണം ചെയ്തു.പ്രസിഡൻറ് കെ.വി ശശിധരൻ പിള്ള, സെക്രട്ടറി വി.ചന്ദ്രശേഖരൻ, ട്രഷറർ അജിത് കുമാർ എന്നിവർ നേതൃത്വം നൽകി.