ഹരിപ്പാട് : എസ്. എൻ. ഡി. പി യോഗം ചേപ്പാട് യൂണിയൻ ആറാട്ടുപുഴ മേഖലയിൽ 2183ാം നമ്പർ രാമഞ്ചേരി ശാഖയിലെ നിർദ്ധന കുടുംബംഗങ്ങൾക്കുള്ള ഭക്ഷ്യ ധാന്യ കിറ്റ്, മാസ്ക് എന്നിവയുടെ വിതരണം യൂണിയൻ സെക്രട്ടറി എൻ. അശോകൻ നിർവഹിച്ചു. യൂണിയൻ കൗൺസിലർ എസ്. ജയറാം, മേഖല കൺവീനർ ബ്രഹ്‌മദാസൻ, പ്രസിഡന്റ് ബാബു എന്നിവർ പങ്കെടുത്തു.