ആലപ്പുഴ : കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ പൂങ്കാവ് പള്ളിയിലെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ ലൈവ് ആയി സംപ്രേക്ഷണം ചെയ്യുമെന്ന് പള്ളി വികാരി ജോസി കണ്ടനാടുതറ അറിയിച്ചു. യൂ ടൂബിൽ പൂങ്കാവ് ചർച്ച് ലൈവ് എന്ന് സെർച്ച് ചെയ്താൽ കർമ്മങ്ങൾ കാണാൻ സാധിക്കും. പെസഹവ്യാഴ ദിവസം വൈകിട്ട് 6ന് അത്താഴ ദിവ്യബലി. തുടർന്ന് പള്ളിയിൽ ദീപം തെളിയിക്കും. ഈ സമയം ഭവനങ്ങളിലെല്ലാം ദീപം തെളിയിക്കണം. ദുഃഖ വെള്ളിയാഴ്ച രാവിലെ 7ന് വിശുദ്ധ കുരിശിന്റെ വഴി. വൈകിട്ട് 3ന് തിരുകർമ്മങ്ങൾ ആരംഭിക്കും. ശനിയാഴ്ച രാത്രി 10ന് പെസഹ തിരിതെളിക്കൽ, ഉയിർപ്പ് കുർബാന, ഈസ്റ്റർ ദിനത്തിൽ രാവിലെ 8ന് വിശുദ്ധ കുർബാന എന്നിവ ലൈവായി സംപ്രേക്ഷണം ചെയ്യും.