മാവേലിക്കര: തട്ടാരമ്പലം അഖില കേരള വിശ്വകര്‍ർമ്മ മഹാസഭ 1007ാം നമ്പർശാഖയുടെ നേതൃത്വത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷണപ്പൊതി വിതരണം ചെയ്തു. വിതരണം ചെയ്യുവാനുള്ള ഭക്ഷണപ്പൊതി​കൾ മാവേലിക്കര സി.ഐ.ബി.വിനോദ് കുമാർ ശാഖ സെക്രട്ടറി എസ്.സുരേഷിൽ നിന്നു ഏറ്റുവാങ്ങി. എൻ.സുരേന്ദ്രൻ ആചാരി, എൻ.ഹരിദാസൻ, ആർ.രതീഷ്, ആർ.രഞ്ജിത്ത്, ദിലീപ് എന്നിവര്‍ർ പങ്കെടുത്തു.