മാവേലിക്കര- പ്രദേശികമായി കിട്ടാത്ത മരുന്നെത്തിച്ച് കൊടുക്കാനും ഫയർഫോഴ്സ്. അടുത്തുള്ള മരുന്ന് വ്യാപരശാലകളിൽ നിന്ന് ലഭിക്കാതിരുന്നതിനാലാണ് തഴക്കര മാങ്കാംകുഴി ചിറയിൽ കിഴക്കതിൽ ഉത്തമൻ മരുന്നിനായി തിരുവനന്തപുരം ഫയർ ആന്റ് റസ്ക്യൂ കൊറോണ കൺട്രോൾ റൂമിൽ ബന്ധപ്പെട്ടത്. ഇവർ വിവരം മാവേലിക്കര ഫയർഫോഴ്സ് സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് സ്റ്റേഷൻ ഓഫീസർ എസ്.താഹയുടെ നിർദ്ദേശാനുസരണം ഫയർ ആന്റ് റസ്ക്യൂ ഓഫീസർ ശ്രീജിത്ത്, ഷിജു എന്നിവർ മരുന്ന് വാങ്ങി ഉത്തമന്റെ വീട്ടിൽ എത്തിച്ച് കൊടുക്കുകയായിരുന്നു.