മാവേലിക്കര: അന്യസംസ്ഥാന തൊഴിലാളികൾക്ക് കുറത്തികാട് പൊലീസ് ഭക്ഷ്യവിഭവങ്ങൾ വതരണം ചെയ്തു. അറന്നൂറ്റിമംഗലം പള്ളിമുക്ക് ശാലേം ഭവൻ ഡയറക്ടർ ഫാ.കുരുവിള സമാഹരിച്ച ഭക്ഷ്യവസ്തുക്കളാണ് സി.ഐ ബി.സാബുവിന്റെ നിർദ്ദേശപ്രകാരം കുറത്തികാട് പൊലീസ് കല്ലുമല കനാൽ ജംഗ്ഷന് സമീപമുള്ള ക്യാമ്പിൽ എത്തിച്ച് നൽകിയത്. എസ്.ഐമാരായ ജാഫർ ഖാൻ, നിയാസ്, സി.പി.ഒമാരായ വിനോദ്, ഇസ്ലാഹ്, ഹോം ഗാർഡ് ജേക്കബ് എന്നിവർ നേതൃത്വം നൽകി.