അമ്പലപ്പുഴ: പ്രണയിച്ച് നാട്ടിൽ നിന്നു മുങ്ങിയ 19കാരിയും 40 വയസുകാരനായ മുക്രിയും അറസ്റ്റിൽ. ഹരിപ്പാട് താമല്ലാക്കൽ സ്വദേശിയും കുറവൻതോട് ഭാഗത്തുള്ള ദേവാലയത്തിലെ മുക്രിയുമായ ഇയാൾക്ക് ഭാര്യയും മൂന്നു മക്കളുമുണ്ട്.
പല്ലനഭാഗത്തു നിന്നാണ് പുന്നപ്ര പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷാകർത്താക്കൾ 3 ദിവസം മുൻപ് പുന്നപ്ര പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് എസ്.ഐ രാജൻ ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ഊർജ്ജിതമാക്കവേ ഇന്നലെ പുലർച്ചയോടെയാണ് ഇവർ പിടിയിലായത്. പെൺകുട്ടിയെ ഉപേക്ഷിക്കാനാവില്ലെന്ന് ഇയാൾ പൊലീസിനു മൊഴി നൽകി. തുടർന്ന് മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയപ്പോൾ, തനിക്ക് മുക്രിയോടൊപ്പം പോയാൽ മതിയെന്നായി പെൺകുട്ടി. തുടർന്ന് പൊലീസ് ഇരുവരെയും ഒരുമിച്ച് അയച്ചു.