ചേർത്തല:താലൂക്കിലെ റേഷൻ കാർഡുടമകൾക്ക് നൽകാനുള്ള സൗജന്യ ഭക്ഷ്യകിറ്റുകൾ തയ്യാറാക്കുന്ന സപ്ലൈകോ വില്പന കേന്ദ്രം മന്ത്രി പി. തിലോത്തമൻ സന്ദർശിച്ചു. ചേർത്തല മിനി സിവിൽസ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലെ പാക്കിംഗ് കേന്ദ്രമാണ് സന്ദർശിച്ചത്.
താലൂക്കിൽ 1,44,317 റേഷൻകാർഡുകളാണ് നിലവിലുള്ളത്. ആദ്യഘട്ടത്തിൽ എ.എ.വൈ വിഭാഗത്തിൽ ഉൾപ്പെടുന്ന 9482 റേഷൻ കാർഡുകൾക്കാണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്നത്. തുണി സഞ്ചിയുൾപ്പെടെ 1000 രൂപയുടെ 18 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്. സപ്ലൈകോയുടെ എല്ലാ വില്പന കേന്ദ്രങ്ങളിലും സപ്ലൈകോ ജീവനക്കാരും ദിവസവേതന ജീവനക്കാരും ചേർന്നാണ് കിറ്റുകൾ തയ്യാറാക്കുന്നത്. മറ്റു വിഭാഗങ്ങളിലെ കാർഡുടമകൾക്ക് കിറ്റുകൾ തയ്യാറാക്കാൻ സന്നദ്ധ പ്രവർത്തകരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സഹകരണം ഉറപ്പാക്കിയിട്ടുണ്ട്.