മാവേലിക്കര : എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയനിൽ ടെലി ഹെൽത്ത് ഹെൽപ് ഡെസ്ക്ക് പ്രവർത്തനം ആരംഭിച്ചു. ലോക്ക് ഡൗണിനെത്തുടർന്ന് വീടുകളിൽ കഴിയുന്നവർക്ക് വിവിധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം . ജനറൽ മെഡിസിൻ, കാർഡിയാക്, ഡയബറ്റിക്സ് : ഡോ.സുശീലൻ, 9142288889, ആയുർവേദം :ഡോ.വിഭു മുരളീധരൻ, 9847043327, ത്വക്ക് രോഗം: ഡോ.രാജേശ്വരി, 9446305370 എന്നീ ഡോക്ടർമാരുടെ സേവനം ലഭിക്കും. മരുന്നുകൾ സൗജന്യമായി ലഭ്യമാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. സിനിൽ മുണ്ടപ്പള്ളി അറിയിച്ചു.