ആലപ്പുഴ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തിരക്കിലായിരുന്നു ഇന്നലെ ജില്ലയിലെ അഗ്നിശമന സേന. വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർക്ക് ജീവൻ രക്ഷാ ഔഷധങ്ങൾ എത്തിക്കാൻ മറ്റൊരു മാർഗ്ഗവുമില്ലാതെ വന്നപ്പോഴാണ് അഗ്നിശമന സേന രംഗത്തിറങ്ങിയത്. സേനയുടെ ഇന്നലത്തെ പ്രവർത്തനങ്ങൾ...

 കരൾ മാ​റ്റ ശസ്ത്രക്രിയ കഴിഞ്ഞ ചേർത്തല സ്വദേശി ദിനയചന്ദ്രൻ, ഹരിപ്പാട് മുട്ടം സ്വദേശി ഗോപിനാഥൻ നായർ, മണ്ണഞ്ചേരി സ്വദേശി അബ്ദുൾ ജമാൽ, പന്തളം സ്വദേശി ജോയ്സ് ജോർജ്, പത്തനംതിട്ട സീതത്തോട് സ്വദേശി സുധാകരൻ, തിരുവാമ്പാടി സ്വദേശി ശാന്ത, മാരാരിക്കുളം സ്വദേശി അമൂല്യ ജി.പ്രദീപ്, അടൂർ സ്വദേശി ഗംഗ എന്നിവർക്ക് എറണാകുളത്ത് നിന്നു മരുന്ന്

 കോമളപുരം സ്വദേശി അംബുജവല്ലിയ്ക്ക് തൃക്കാക്കരയിൽ നിന്നു മരുന്ന്

 കിടങ്ങറ സ്വദേശി ബാബു, ഓച്ചിറ സ്വദേശി സന്ധ്യ, കിഡ്നി രോഗിയായ 10 വയസുകാരൻ അതുൽ എന്നിവർക്ക് ആലപ്പുഴയിൽ നിന്നു മരുന്ന്